Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Student Dies

Kannur

സൈ​ക്കി​ളി​ൽനി​ന്നു വീ​ണ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

ക​ണ്ണൂ​ർ: സൈ​ക്കി​ളി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ചാ​ല ത​ന്ന​ട സെ​ൻ​ട്ര​ൽ യു​പി സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​യി​ഷ മ​ർ​വ (12) ആ​ണ് മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ 20ന് ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ സൈ​ക്കി​ൾ ഓ​ടി​ച്ചു പോ​കു​മ്പോ​ൾ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് സ​മീ​പ​ത്തെ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്ക് ക്ഷ​തം സം​ഭ​വി​ച്ച ആ​യി​ഷ മ​ർ​വ നാ​ലു​ദി​വ​സ​മാ​യി ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​രി​ച്ച​ത്. കബറടക്കം പൊതുവാച്ചേരി ജുമാമസ്ജിദ് കബർസ്ഥാനിൽ നടത്തി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ-​ന​സ​രി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ: മു​ഹ​മ്മ​ദ് നാ​സിം.

District News

വി​ദ്യാ​ർ​ഥി ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ചു

പ​ഴ​യ​ങ്ങാ​ടി: ചെ​റു​കു​ന്ന് പ​ള്ളി​ച്ചാ​ലി​ൽ ട്രെ​യി​ൻ​ത​ട്ടി വി​ദ്യാ​ർ​ഥി മ​രി​ച്ചു. ക​ട്ട​ക്കു​ള​ത്തെ ക​ല്ല​ക്കു​ടി​യ​ൻ അ​നീ​ഷ്-​ഷീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഫെ​ലി​ൻ ഫെ​ഡ​റി​ക്ക് (16) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി 10.40 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം‌.

സ​മീ​പ​ത്തെ ക്ല​ബി​ന്‍റെ ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ക​ണ്ട് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഫെ​ലി​ൻ ഫെ​ഡ​റി​ക്കി​നെ മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ചെ​റു​കു​ന്ന് മു​ണ്ട​പ്രം ഗ​വ. വെ​ൽ​ഫെ​യ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി റി​സ​ൽ​ട്ട് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണ​പു​രം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ക​ട്ട​ക്കു​ളം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു. സ​ഹോ​ദ​ര​ൻ: ഫാ​ബി​യോ.

District News

ജേ​ണ​ലി​സം വി​ദ്യാ​ർ​ഥി ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചനി​ല​യി​ൽ

നേ​മം: ജേ​ണ​ലി​സം വി​ദ്യാ​ർ​ഥി​യെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​രു​വാ​മൂ​ട് ത​ണ്ണി​ക്കു​ഴി വ​ട​ക്കേ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ന്തോ​ഷി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ൻ ദീ​പു (21) വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ന​രു​വാ​മൂ​ട് മൊ​ട്ട​മൂ​ട് ഗാ​ന്ധി​ന​ഗ​ർ റെ​യി​ൽ പാ​ത​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ദീ​പു​വും കു​ടും​ബ​വും ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ബാ​ല​രാ​മ​പു​രം കൊ​ടി​ന​ട​യി​ൽ വാ​ട​ക​യ്ക്കാ​ണ് താ​മ​സം. മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ലെ ജേ​ണ​ലി​സം വി​ദ്യാ​ർ​ഥി​യാ​ണ് ദീ​പു. ന​രു​വാ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സ​ഹോ​ദ​രി : ശ്രു​തി.

District News

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

കു​ണ്ട​റ : വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വി​ദ്യാ​ര്‍​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. ക​ല്ല​ട കൊ​ടു​വി​ള കൊ​ച്ചു​പ്ലാ​മൂ​ട് ആ​ദി​ഭ​വ​നി​ല്‍ ര​തീ​ഷി​ന്‍റെ​യും അ​മൃ​ത​യു​ടെ​യും മ​ക​ന്‍ ആ​ദി​ദേ​വ് (12) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​സ​മ​യ​ത്ത് ആ​ദി​ദേ​വി​ന്‍റെ സ​ഹോ​ദ​രി ആ​ര്‍​ദ്ര മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​ഹോ​ദ​ര​നെ അ​ന്വേ​ഷി​ച്ചെ​ത്തി​യ ആ​ര്‍​ദ്ര​യാ​ണ് വീ​ടി​നോ​ട് ചേ​ര്‍​ന്ന ഷെ​ഡി​നു​ള്ളി​ല്‍ ത​യ്യ​ല്‍ മെ​ഷീ​നി​ന് സ​മീ​പം ആ​ദി​ദേ​വി​നെ പൊ​ള്ള​ലേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ര്‍​ദ്ര​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ള്‍ ഉ​ട​ന്‍​ത​ന്നെ ആ​ദി​ദേ​വി​നെ കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ആ​യി​ല്ല.

കോ​ണ്‍​ക്രീ​റ്റ് ക​രാ​റു​കാ​ര​നാ​യ പിതാവ് ഷെ​ഡി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ത​ക​രാ​റി​ലാ​യ വൈ​ബ്രേ​റ്റ​ര്‍ മെ​ഷീ​നാ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. ത​യ്യ​ല്‍ മെ​ഷീ​ന്‍ മേ​ശ​യ്ക്ക് മു​ക​ളി​ല്‍ വൈ​ദ്യു​തി പ്ല​ഗി​ല്‍ ഘ​ടി​പ്പി​ച്ച് സ്വി​ച്ച് ഓ​ണ്‍ ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു വൈ​ബ്രേ​റ്റ​ര്‍ മെ​ഷീ​ന്‍. ഇ​ത് പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

District News

അപ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു

പാ​റ​ശാ​ല: റോ​ഡ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. പാ​റ​ശാ​ല മു​രി​യ​ങ്ക​ര തൊ​ട്ടു​മ്പു​റം വീ​ട്ടി​ൽ രാ​ജേ​ഷ് -ശ​ശി​ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ​നൂ​പ്(16)​ണ് മ​രി​ച്ച​ത്. ആ​റ​യൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 16 നു ​രാ​ത്രി സു​ഹൃ​ത്തി​ന്‍റെ ഇ​രു ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ പു​റ​കി​ലി​രു​ന്നു സ​ഞ്ച​രി​ക്ക​വേ നെ​ടു​വ​ൻ​വി​ള​യി​ൽ വ​ച്ച് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ഇ​ന്ന​ലെ​യാ​യി​രു​ന്നു മ​ര​ണം. സ​ഹോ​ദ​രി: സാ​നി​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ്.

District News

സ്കൂ​ട്ട​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: സ്കൂ​ട്ട​റും ഥാ​ർ ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചെ​ട്ടും​കു​ഴി​യി​ലെ അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ​യും ന​സീ​മ​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് നി​ഹാ​ൽ (19) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഉ​ളി​യ​ത്ത​ടു​ക്ക​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ചെ​ങ്ക​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​രി​യ​ണ്ണി ജി​വി​എ​ച്ച്എ​സ് സ്കൂ​ളി​ൽ നി​ന്ന് പ്ല​സ്ടു പൂ​ർ​ത്തി​യാ​ക്കി​യ നി​ഹാ​ൽ വി​ദ്യാ​ന​ഗ​റി​ലെ ഒ​രു ക​ട​യി​ൽ താ​ത്കാ​ലി​ക​മാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

സ​ഹോ​ദ​ര​ങ്ങ​ൾ: ന​സ​ൽ, ത​ൻ​സീ​ർ, റി​സ ഫാ​ത്തി​മ, ആ​യി​ഷ.

District News

വി​ദ്യാ​ർ​ഥി ചെ​ന്നൈ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

മു​ക്കം: കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ചെ​ന്നൈ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ചെ​ന്നൈ​യി​ൽ പി​ജി വി​ദ്യാ​ർ​ഥി​നി​യാ​യ കൊ​ടി​യ​ത്തൂ​ർ എ​റ​ക്കോ​ട​ൻ ച​ന്ദ്ര ഹു​സൈ​ൻ (25) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം കൊ​ടി​യ​ത്തൂ​ർ ജു​മു​അ​ത്ത് പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി. പ്ര​വാ​സി വ്യ​വ​സാ​യി​യും റി​യാ ട്രാ​വ​ൽ​സ് ഗ​ൾ​ഫ് കോ​ഡി​നേ​റ്റ​റു​മാ​യ കൊ​ടി​യ​ത്തൂ​ർ എ​റ​ക്കോ​ട​ൻ ഹു​സൈ​ന്‍റെ മ​ക​ളാ​ണ്.

ഉ​മ്മ: ബി​ജി​ല ഹു​സൈ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സൂ​ര്യ ഹു​സൈ​ൻ, ത്വ​ൽ​ഹ ഹു​സൈ​ൻ, സ​ദ്ദാം ഹു​സൈ​ൻ, നോ​ഷി​ൻ ഹു​സൈ​ൻ.

District News

വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു

മ​ഞ്ചേ​രി: വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ തൃ​ശൂ​രി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​ഞ്ചേ​രി കാ​ര​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു.

കാ​ര​ക്കു​ന്ന് ആ​മ​യൂ​ർ റോ​ഡി​ലെ പാ​ല​ക്ക​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ആ​മി​ൻ ത്വ​യ്യി​ബ് ആ​ണ് (20) മ​രി​ച്ച​ത്. മ​ഞ്ചേ​രി​യി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലം​ഗ സം​ഘ​മാ​ണ് ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി യാ​ത്ര തി​രി​ച്ച​ത്.

വ​ട​ക്കാ​ഞ്ചേ​രി-​തൃ​ശൂ​ർ റൂ​ട്ടി​ൽ കോ​ലാ​ഴി​യി​ൽ വ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് റോ​ഡി​ലെ സൂ​ച​ന ബോ​ർ​ഡി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ത്വ​യ്യി​ബി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് അ​ർ​ഫി​ൽ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ് വി​ദ്യാ​ർഥി​യും കാ​ര​ക്കു​ന്ന് ആ​മ​യൂ​ർ റോ​ഡ് യൂ​ണി​റ്റ് എം​എ​സ്എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യുമാണ് ത്വ​യ്യി​ബ് . മൃ​ത​ദേ​ഹം കാ​ര​ക്കു​ന്ന് വ​ലി​യ ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. മാ​താ​വ്: സാ​ജി​ത പാ​ല​പ്പെ​ട്ടി. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ബി​ക്, റ​ഹീ​മ ഷെ​റി​ൻ, ഹ​ഫീ​ഫ ഷെ​റി​ൻ.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു

ക​ട്ട​പ്പ​ന: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​ഞ്ചി​യാ​ർ മ​ടു​ക്ക​ക്കു​ഴി സെ​ബാ​ൻ തോ​മ​സ്-​മാ​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജോ​പ്പ​ൻ സെ​ബാ​ൻ (19) ആ​ണ് മ​രി​ച്ച​ത്.

21ന് ​വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ ക​ട്ട​പ്പ​ന-​കു​ട്ടി​ക്കാ​നം റോ​ഡി​ൽ കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ക​ട്ട​പ്പ​ന ഭാ​ഗ​ത്തേ​ക്കു ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്നു ജോ​പ്പ​ൻ. മു​ന്നി​ൽ പോ​യ കാ​ർ വ​ല​ത്തേ​യ്ക്കു തി​രി​ക്കു​ന്ന​തി​നി​ടെ ജോ​പ്പ​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ജോ​പ്പ​ൻ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​സ്കാ​രം ഇ​ന്ന് 10.30ന് ​കാ​ഞ്ചി​യാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ൽ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ടോ​മി​ൻ, റോ​സ്ന.

Kerala

വി​ദ്യാ​ർ​ഥി പു​ഴ​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി മ​രി​ച്ചു

മേ​പ്പാ​ടി: ചൂ​ര​ൽ​മ​ല സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ഏ​ല​വ​യ​ൽ പു​ഴ​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി മ​രി​ച്ചു. ചൂ​ര​ൽ​മ​ല നീ​ലി​ക്കാ​പ്പ് മാ​ങ്കൂ​ട്ടം​പ​റ​ന്പി​ൽ അ​ബ്ദു​റ​ഹ്മാ​ൻ-​ക​മ​റു​ന്നീ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റാ​ഷി​ദ്(14) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളാ​ർ​മ​ല ഗ​വ. ​ഹൈ​സ്കൂ​ൾ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ബ​ന്ധു​ക്ക​ളോ​ടൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രും പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും വ​നം​വ​കു​പ്പും ആ​ർ​ആ​ർ​ടി സം​ഘ​വും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം അ​ര​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മു​ഹ​മ്മ​ദ് റാ​ഫി, ബി​സ്മി​യ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Kerala

മ​സ്തി​ഷ്ക ​ജ്വ​രം: പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

തൃ​​​ശൂ​​​ർ: മ​​​സ്തി​​​ഷ്ക ​​​ജ്വ​​​രം ബാ​​​ധി​​​ച്ച് പ​​​തി​​​ന​​​ഞ്ചു​​​കാ​​​രി മ​​​രി​​​ച്ചു. ഈ​​​സ്റ്റ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ വെ​​​ള്ളാ​​​ങ്ങ​​​ല്ലൂ​​​ർ ത​​​യ്യി​​​ൽ റോ​​​ഡ് അ​​​ക്ക​​​ര​​​കാ​​​ര​​​ൻ വീ​​​ട്ടി​​​ൽ എ.​​​എ​​​സ്. തു​​​ള​​​സീ​​​ദാ​​​സി​​​ന്‍റെ മ​​​ക​​​ൾ ശി​​​വ​​​ന​​​ന്ദ​​​ന​​​യാ​​​ണു മ​​​രി​​​ച്ച​​​ത്.

നാ​​​ലു​​​മാ​​​സം മൂ​​​ൻ​​​പാ​​​ണ് ശി​​​വ​​​ന​​​ന്ദ​​​ന അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​യാ​​​യ​​​ത്. വി​​​വി​​​ധ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടും അ​​​മീ​​​ബി​​​ക് മ​​​സ്തി​​​ഷ്ക​​​ ജ്വ​​​ര​​​മാ​​​ണോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പ​​​റ​​​യു​​​ന്ന​​​ത്.

അ​​​മീ​​​ബി​​​ക് മ​​​സ്തി​​​ഷ്ക​​​ ജ്വ​​​രം സം​​​ശ​​​യി​​​ച്ച് ഇ​​​വ​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന പോ​​​ലീ​​​സ് ക്വാര്‍​​​ട്ടേ​​​ഴ്സി​​​ൽ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ആ​​​ർ​​​ക്കെ​​​ങ്കി​​​ലും ഈ ​​​അ​​​സു​​​ഖം ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടോ എ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് നി​​​രീ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്തു.

പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ൽ അ​​​മീ​​​ബി​​​ക് മ​​​സ്തി​​​ഷ്ക​​​ ജ്വ​​​രം സം​​​ശ​​​യി​​​ക്കു​​​ന്ന​​​തൊ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. അ​​​മ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു ആ​​​ദ്യം ചി​​​കി​​​ത്സി​​​ച്ച​​​ത്. പി​​​ന്നീ​​​ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

അ​​​വി​​​ടെ വ​​​ച്ചാ​​​ണു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്. കാ​​​ൽ​​​ഡി​​​യ​​​ൻ സ്കൂ​​​ളി​​​ലെ പ​​​ത്താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്നു. എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ച്ച ദി​​​ന​​​ത്തി​​​ലാ​​​ണു ശി​​​വ​​​ന​​​ന്ദ​​​ന​​​യു​​​ടെ വേ​​​ർ​​​പാ​​​ട്. അ​​​മ്മ: ബി​​​ജി. സ​​​ഹോ​​​ദ​​​ര​​​ൻ: കൈ​​​ലാ​​​സ്. സം​​​സ്കാ​​​രം വ​​​ടൂ​​​ക്ക​​​ര ശ്മ​​​ശാ​​​ന​​​ത്തി​​​ൽ ന​​​ട​​​ന്നു.

District News

ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യ്ക്ക​ടു​ത്ത് ന​റു​ക​ര​യി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി മ​രി​ച്ചു.

മ​ല​പ്പു​റം മേ​ൽ​മു​റി അ​ധി​കാ​രി​ത്തൊ​ടി സ്വ​ദേ​ശി പ​റ​ന്പ​ൻ അ​ബ്ദു​ള്ള എ​ന്ന ബാ​പ്പു​വി​ന്‍റെ മ​ക​ൻ പ​റ​ന്പ​ൻ സ​ൽ​മാ​നു​ൽ ഫാ​രി​സ് (19) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ സു​ഹൃ​ത്ത് മേ​ൽ​മു​റി ആ​ല​ത്തൂ​ർ​പ​ടി പ​ഴ​യ​തൊ​ടി അ​ന​സ്(19) മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്ര​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ വൈകുന്നേരം 4.45ഓ​ടെ​യാ​ണ് അ​പ​ക​ടം. മ​ഞ്ചേ​രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സും ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഫാ​രി​സി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ഞ്ചേ​രി പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ഡി​പ്ലോ​മ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്.

മാ​താ​വ്: സു​ലൈ​ഖ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ​ത്തി​മ ത​സ്നി, ഇ​ഖ്റാ​മു​ൽ ഹ​ഖ്്, ഫ​ർ​സാ​ന. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് കോ​ണോം​പാ​റ ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും.

District News

ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ച​നി​ല​യി​ൽ

പാ​ല​ക്കാ​ട്: അ​ക​ത്തേ​ത്ത​റ​യി​ൽ ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലേ​ക്കു​ള​ങ്ങ​ര പ​ണ്ടാ​ര​ക്ക​ളം ശ്രീ​ദു​ർ​ഗാ​ന​ഗ​ർ ശ്രീ​ദ​ർ​ശ​നം വീ​ട്ടി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ ശ്രീ​ന​ന്ദു(14)​വി​നെ​യാ​ണ് കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. മു​റി​യി​ൽ ശ്രീ​ന​ന്ദു​വി​ന്‍റെ ശ​ബ്ദ​മൊ​ന്നും കേ​ൾ​ക്കാ​തി​രു​ന്ന​തി​നെ​തു​ട​ർ​ന്ന് സ​ഹോ​ദ​രി ദ​ർ​ശ​ന അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ അ​യ​ൽ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്കൂ​ൾ ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സം​ഭ​വ​ത്തി​ൽ ഹേ​മാം​ബി​ക​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നും കു​ട്ടി കു​റ​ച്ചു​നാ​ളു​ക​ളാ​യി ക​ടു​ത്ത മാ​ന​സി​ക​സ​മ്മ​ർ​ദം അ​നു​ഭ​വി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും. അ​മ്മ: മീ​ന. സ​ഹോ​ദ​രി​മാ​ർ: ദ​ർ​ശ​ന, ശ്രീ​ലേ​ഖ.

District News

ബൈ​ക്ക് മ​റി​ഞ്ഞ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി മ​രി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: ബൈ​ക്ക് മ​റി​ഞ്ഞ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് പ​രി​ക്കേ​റ്റ മൂ​ന്നാം​വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ചു.

പ​ട്ടി​ക്കാ​ടി​ന​ടു​ത്ത് പ​റ​ന്പൂ​ർ പ​ള്ളി​പ്പ​റ​ന്പി​ലെ തൊ​ട്ടി​ക്കു​ള​യ​ൻ ഹം​സ എ​ന്ന ബാ​പ്പു​വി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് സ​ഹീ​ദ് (21) ആ​ണ് മ​രി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ന്ന്യാ​കു​ർ​ശി ഐ​എ​സ്എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​മു​ക്കം മാ​ങ്ങാ​പൊ​യി​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ഹീ​ദ് ഓ​ടി​ച്ച ബൈ​ക്ക് മ​റി​ഞ്ഞ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു. മാ​താ​വ് : നി​ര​വി​ൽ റ​ഹീ​മ (നെ​ൻ​മി​നി). സ​ഹോ​ദ​ര​ങ്ങ​ൾ: സി​റാ​ജ് (ദു​ബാ​യ്), സാ​ദി​ഖ്, ഹ​സീ​ന, റ​ഫീ​ന.

District News

നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

ക​ണ്ണൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ടി​പ്പ​ർ ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ത​ല​ശേ​രി തി​രു​വ​ങ്ങാ​ട് മൂ​ഴി​ക്ക​ര തി​രു​വാ​തി​ര ഹൗ​സി​ലെ ര​വീ​ന്ദ്ര​ൻ-​ബീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ഖി​ലേ​ഷാ​ണ് (22) മ​രി​ച്ച​ത്.

ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ് മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ബോ​ട്ട​ണി വി​ദ്യാ​ർ​ഥി​യാ​ണ്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10.15 ഓ​ടെ എ​ട​ക്കാ​ട് ആ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ അ​ഖി​ലേ​ഷ് ര​വീ​ന്ദ്ര​നെ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ർ​ണ ഏ​ക സ​ഹോ​ദ​രി​യാ​ണ്.

District News

സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ച് റോ​ഡി​ൽ വീ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം

എ​ട​ക്ക​ര: കു​റ്റി​പ്പു​റ​ത്ത് സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ത്തേ​ടം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

മൂ​ത്തേ​ടം ചെ​മ്മം​തി​ട്ട​യി​ലെ ക​റു​ത്തേ​ട​ത്ത് ഹു​സൈ​ന്‍റെ മ​ക​ളും കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി​യു​മാ​യ ഫാ​ത്തി​മ റി​ഫ​യാ​ണ് (20) മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത 66 ലെ ​കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പെ​ണ്‍​കു​ട്ടി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സ് ഇ​ടി​ച്ചു. ഇ​തോ​ടെ സ്കൂ​ട്ട​ർ മ​റി​യു​ക​യും ഫാ​ത്തി​മ റി​ഫ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു.

ഇ​രി​ന്പി​ളി​യം വെ​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വൈകുന്നേരം നാ​ലോ​ടെ മൂ​ത്തേ​ട​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച ഫാ​ത്തി​മ റി​ഫ​യു​ടെ മൃ​ത​ദേ​ഹം അ​ഞ്ചോ​ടെ ചെ​മ്മം​തി​ട്ട ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. ജ​സ്മ​ന​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഫാ​സ, ഫ​റ ഹു​സൈ​ൻ.

District News

ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് മി​ൽ​പ്പാ​ല​ത്തി​ന​ടു​ത്തു ക​ല്ല​ട​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.

മ​ട​ത്ത​റ കൊ​ല്ലാ​യി​ൽ സ​ത്യ​മം​ഗ​ലം ഹ​സ്ന മ​ൻ​സി​ലി​ൽ നു​ജു​മു​ദീ​ൻ -സ​ജീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ഹ്സ​ൻ (17) ആ​ണ് മ​രി​ച്ച​ത്.​

ചി​ത​റ പ​രു​ത്തി എ​സ്എ​ൻ​എ​ച്ച്എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ അ​ഹ്സ​ൻ ക​ഴി​ഞ്ഞ മൂ​ന്നി​നു സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ കു​ള​ത്തു​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് ഭാ​ഗ​ത്തെ ക​ല്ല​ട​യാ​റ്റി​ലി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ അ​ക​പ്പെ​ട്ട അ​ഹ്സ​നെ നി​ല​വി​ളി കേ​ട്ട് ഓ​ടി എ​ത്തി​യ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെയാണ് അ​ഹ്സ​ൻ മ​ര​ണ​പ്പെ​ട്ട​ത്.

Kerala

പ്ല​​​സ് ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു

കൊ​​​ര​​​ട്ടി: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു. കൊ​​​ര​​​ട്ടി ക​​​ട്ട​​​പ്പു​​​റം പൊ​​​റ​​​ത്തൂ​​​ർ വീ​​​ട്ടി​​​ൽ ജൂ​​​ബി​​​യു​​​ടെ മ​​​ക​​​ൻ അ​​​ല​​​ൻ ജെ​​​യ്സ് (18) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

കൊ​​​ര​​​ട്ടി എം​​​എ​​​എം ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. സു​​​ഹൃ​​​ത്തു​​​മൊ​​​ത്ത് ബൈ​​​ക്കി​​​ൽ സ​​​ഞ്ച​​​രി​​​ക്ക​​​വേ ക​​​റു​​​കു​​​റ്റി അ​​​പ്പോ​​​ളോ ആ​​​ശു​​​പ​​​ത്രി​​​ക്കു​​​സ​​​മീ​​​പം ബൈ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ചു​​​വെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. സു​​​ഹൃ​​​ത്തി​​​നു സാ​​​ര​​​മാ​​​യ പ​​​രി​​​ക്കേ​​​റ്റു.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ല​​​ര​​​യോ​​​ടെ ആ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ പി​​​റ​​​ന്നാ​​​ള്‍ ആ​​​ഘോ​​​ഷ​​​ത്തി​​​ന് പ​​​ങ്കെ​​​ടു​​​ത്ത് തി​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ല​​​നും സു​​​ഹൃ​​​ത്തും. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ അ​​​ല​​​നെ അ​​​പ്പോ​​​ളോ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച് അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​ക്ക് വി​​​ധേ​​​യ​​​നാ​​​ക്കി​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം പി​​​ന്നീ​​​ട്.​​അ​​​ല​​​ന്‍റെ അ​​​മ്മ ജി​​​ൻ​​​സി വി​​​ദേ​​​ശ​​​ത്താ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ആ​​​ൻ​​​ലി​​​ൻ ജെ​​​യ്സ്, ജെ​​​നി​​​ഫ​​​ർ ജെ​​​യ്സ്.

District News

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ട്: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ച് ഐ​ടി​ഐ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ആ​ര്യ​നാ​ട്, പ​റ​ണ്ടോ​ട് പു​റ​ത്തി​പ്പാ​റ വി​ഭാ ഭ​വ​നി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ വി​ധു (20) വാ​ണ് മ​രി​ച്ച​ത്.

ആ​ര്യ​നാ​ട് -കു​ള​പ്പ​ട റോ​ഡി​ൽ തോ​ളൂ​ർ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബാ​ർ​ബ​ർ ഷോ​പ്പി​ൽ പോ​യി തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ലെ പു​ല്ലി​ലേ​ക്ക് ബൈ​ക്ക് തെ​റ്റി​പ്പോ​യ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും യു​വാ​വി​ന്‍റെ ത​ല സ​മീ​പ​ത്തെ പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ചാ​ക്ക ഐ​ടി​ഐ​യി​ൽ പ​മ്പ് ഓ​പ്പ​റേ​റ്റിം​ഗ് കോ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു വി​ധു. മാ​താ​വ് ദീ​പ വി​തു​ര​യി​ലെ പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​രി​യാ​ണ്. പി​താ​വ് വി​ജ​യ​കു​മാ​ർ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ഭ, വി​വേ​ക്.

National

സ്കൂൾ ബസ് കൊക്കയിലേക്കു മറിഞ്ഞ് വിദ്യാർഥി മരിച്ചു

ന​​ന്ദു​​ർ​​ബാ​​ർ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ന​​ന്ദു​​ർ​​ബാ​​ർ ജി​​ല്ല​​യി​​ൽ സ്കൂ​​ൾ ബ​​സ് കൊ​​ക്ക​​യി​​ലേ​​ക്കു മ​​റി​​ഞ്ഞ് ഒ​​രു വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. 15 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു.


അ​​മി​​ലി​​ബാ​​രി ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. 150 അ​​ടി താ​​ഴ്ച​​യി​​ലേ​​ക്കാ​​ണു ബ​​സ് മ​​റി​​ഞ്ഞ​​ത്. മ​​ഹോ​​ൻ​​ബാ​​രി ആ​​ശ്ര​​മം സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. സ​​മീ​​പ​​ഗ്രാ​​മ​​ങ്ങ​​ളി​​ലു​​ള്ള​​വ​​രാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​ത്.

District News

മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ ചെ​ക്ക്ഡാ​മി​ലേ​ക്ക് കാ​ല്‍​വ​ഴു​തി​ വീ​ണ് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

നെ​ടു​ങ്ക​ണ്ടം: സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ ചെ​ക്ക് ​ഡാ​മി​ലേ​ക്കു കാ​ല്‍​വ​ഴു​തി​ വീ​ണ് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. പ​ത്തി​നി​പ്പാ​റ കൊ​ച്ചി​ട​ത്തി​നാ​ട് രാ​ജേ​ഷ് - രാ​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ന​ന്ദു കൃ​ഷ്ണ​നാണ് (16) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ പാ​മ്പാ​ടും​പാ​റ പ​ത്തി​നി​പ്പാ​റ​യി​ലു​ള്ള ചെ​ക്ക് ഡാ​മി​ലാ​ണ് അ​പ​ക​ടമുണ്ടാ​യ​ത്. അ​ന​ന്ദു​വും മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് വീ​ടി​നു സ​മീ​പ​മു​ള്ള ചെ​ക്കു​ഡാ​മി​ല്‍ മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​യി​രു​ന്നു. ഇ​തി​നി​ടെ അ​ന​ന്ദു കാ​ല്‍​വ​ഴു​തി വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.


സു​ഹൃ​ത്തു​ക്ക​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഇ​വ​ര്‍ തെര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നു ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് അ​ന​ന്ദു​വി​നെ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ക​ല്ലാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.


ഇ​ന്നു പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. നെ​ടു​ങ്ക​ണ്ടം ദീ​പ്തി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ന​ന്ദു കൃ​ഷ്ണ​ന്‍. സ്വാ​തി ഏ​ക സ​ഹോ​ദ​രി​യാ​ണ്. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

District News

മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ​യാ​ഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞു.

ആ​ലു​വ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സി​നാ​ല​ന്‍(15) ആ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ച് മ​രി​ച്ച​ത്. മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാ​യി​രു​ന്നു സി​നാ​ന്‍ കൊ​ടി​യ​ത്തൂ​ര്‍ ബു​ഹാ​രി ഇ​സ്ലാ​മി​ക് സെ​ന്‍റ​ര്‍ ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ച്ച് പ​ഠി​ക്കു​ക​യാ​യി​രു​ന്നു.​

ഒ​ക്ടോ​ബ​ര്‍ 20നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കൊ​ടി​യ​ത്തൂ​ര്‍ ആ​ലി​ങ്ങ​ലി​ലെ സ്വ​കാ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മാ​ലി​ന്യ ടാ​ങ്കി​നാ​യി നി​ര്‍​മി​ച്ച കു​ഴി​യി​ല്‍ കു​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു.

മ​ഴ പെ​യ്ത് കു​ഴി​യാ​കെ വെ​ള്ളം നി​റ​ഞ്ഞി​രു​ന്നു. പ​ന്തി​ന് പി​ന്നാ​ലെ ഓ​ടി​യ​പ്പോ​ള്‍ കു​ഴി​യി​ല്‍ വീ​ണു​പോ​വു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും ചേ​ര്‍​ന്ന് പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

Kerala

ത​ത്ത​യെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തെ​ങ്ങ് വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

 കൊ​ച്ചി: ആ​ലു​വ​യി​ൽ ത​ത്ത​യെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തെ​ങ്ങ് വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. വെ​ളി​യ​ത്തു​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സി​നാ​ൻ മ​രി​ച്ച​ത്. തോ​ട്ട​ക്കാ​ട്ടു​ക​ര ഹോ​ളി ഗോ​സ്റ്റ് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

‍‍‍ഉ​ണ​ങ്ങി​യ തെ​ങ്ങി​ലെ പൊ​ത്തി​ൽ നി​ന്നും ത​ത്ത​യെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ത​ല ഉ​ണ​ങ്ങി നി​ന്നി​രു​ന്ന തെ​ങ്ങ് സി​നാ​നും മ​റ്റ് നാ​ല് സു​ഹൃ​ത്തു​ക​ളും ചേ​ർ​ന്ന് വെ​ട്ടി​മ​റി​ക്കു​ന്ന​തി​നി​ടെ സി​നാ​ന്‍റെ ദേ​ഹ​ത്തേ​ക്ക് തെ​ങ്ങ് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

സി​നാ​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​യ​ല​ക്കാ​ട് വീ​ട്ടി​ൽ സു​ധി​റി​ന്‍റെ​യും സ​ബി​യ​യു​ടെ​യും മ​ക​നാ​ണ് മു​ഹ​മ്മ​ദ് സി​നാ​ൻ.

Kerala

വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​വ​ച്ച് ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം; വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

കൊ​ല്ലം: വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​വ​ച്ച് ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി
റി​പ്പോ​ർ​ട്ട് തേ​ടി. അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്തി​ര​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

കൊ​ല്ലം ജി​ല്ല​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രോ​ട് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വം അ​തീ​വ ദുഃ​ഖ​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

കു​റ്റ​ക്കാ​ർ​ക്കെ​തി​രേ മു​ഖ്യം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കും. ആ​രെ​യും ര​ക്ഷ​പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മി​ഥു​ൻ (13) ആ​ണ് സ്കൂ​ളി​ൽ​വ​ച്ച് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വീ​ണ ചെ​രു​പ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. ക​ളി​ക്കു​ന്ന​തി​നി​ടെ മി​ഥു​ന്‍റെ ചെ​രു​പ്പ് ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.​ഇ​തെ​ടു​ക്കാ​നാ​യി കു​ട്ടി ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ് ഷോ​ക്കേ​റ്റ​ത്.

ഉ​ട​ൻ​ത​ന്നെ സ്കൂ​ൾ അ​ധി​കൃ​ത​രും സ​ഹ​പാ​ഠി​ക​ളും ചേ​ർ​ന്ന് മി​ഥു​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കെ​എ​സ്ഇ​ബി​യു​ടെ ലൈ​ന്‍ ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് താ​ഴ്ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​തി​ല്‍ ത​ട്ടി​യാ​ണ് കു​ട്ടി​ക്ക് ഷോ​ക്കേ​റ്റ​തെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Kerala

കൊ​ല്ല​ത്ത് സ്‌​കൂ​ളി​ല്‍​വ​ച്ച് വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു

കൊ​ല്ലം: സ്‌​കൂ​ളി​ല്‍​വ​ച്ച് ഷോ​ക്കേ​റ്റ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മി​ഥു​ൻ (13) ആ​ണ് മ​രി​ച്ച​ത്.

കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വീ​ണ ചെ​രു​പ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. ക​ളി​ക്കു​ന്ന​തി​നി​ടെ മി​ഥു​ന്‍റെ ചെ​രു​പ്പ് ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.​ഇ​തെ​ടു​ക്കാ​നാ​യി കു​ട്ടി ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ് ഷോ​ക്കേ​റ്റ​ത്.

കെ​എ​സ്ഇ​ബി​യു​ടെ ലൈ​ന്‍ ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് താ​ഴ്ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​തി​ല്‍ ത​ട്ടി​യാ​ണ് കു​ട്ടി​ക്ക് ഷോ​ക്കേ​റ്റ​തെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Latest News

Corehub Up